21 December 2014

ലേഖനം .തെറ്റിദ്ധരിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ



മനുഷ്യത്വം അല്‍പം പോലും ഇല്ലാത്ത പ്രവണതകള്‍ കൂടുതലായും ഉണ്ടായികൊണ്ടിരിക്കുന്നത് ആരുടെ ഇടയിലാണ് ?  മതം ഗുണകാംക്ഷയാകുന്നു.മതത്തിൽ നിങ്ങൾ കാലുഷ്യം, ഉണ്ടാക്കരുത്.നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്.നന്മ കൽപിക്കണം തിന്മ വിരോധിക്കണം.ഒരുവൻ രോഗിയായാൽ അവനെ സന്ദർശിക്കണം.അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയിൽ നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണമില്ല.ഐശ്വര്യം സമ്പൽ സമൃദ്ധി അല്ല മനസിന്റെ ഐശ്വര്യം കൊണ്ടാണ് ഉണ്ടാവുന്നത്.കർമ്മങ്ങൾ അഖിലവും ഉദ്ദേശത്തിലതിഷ്ഠിതമാണ്.സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. 

മതങ്ങള്‍ മനുഷ്യ നന്മയ്ക്കായി പിറവിയെടുത്തതല്ലെ .ജിഹാദ് എന്നും പറഞ്ഞ് കണ്ണിനു മുന്‍പില്‍ പെടുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന ഈ മഹാപാപികള്‍ക്ക് മാപ്പ് കൊടുക്കാന്‍ സര്‍വശക്തനാവുമോ . മനുഷ്യജീവന് യാതൊരുവിധ വിലയും കല്‍പ്പിക്കാത്ത   നിരപരാധികളെ കൊലപെടുത്തുന്നവര്‍ ഭൂമിയിലെ പിശാചുക്കളാണ് .യതാര്‍ത്ഥ  വിശ്വാസികള്‍ക്ക് ആരേയും കൊലപെടുത്തുവാനോ വേദനിപ്പിക്കുവാനോ ആവില്ല   .അന്ധവിശ്വാസികള്‍ ഒരു മതത്തിന്‍റെയും വാക്താക്കളല്ല .അന്ധവിശ്വാസങ്ങളുമായി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ മതങ്ങളുടെ ശത്രുക്കള്‍ .എല്ലാമതവും നമ്മെ പഠിപ്പിക്കുന്നത്‌ പരസ്പര സ്നേഹവും, സാഹോദര്യവും ,കരുണയും, നന്മയും ,സാമ്പത്തീകമായി കഴിവുള്ളവര്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കണം എന്നുമാണ് . മതങ്ങള്‍  ഓരോ വചനങ്ങളും നന്മയുടെ സന്ദേശങ്ങളല്ലെ നമ്മെ പഠിപ്പിക്കുന്നത്‌ . അല്ലാതെ കൊലപാതകങ്ങള്‍ ചെയ്യുവാനാണോ ? .അന്ധവിശ്വാസികള്‍ ചില സ്വാര്‍ത്ഥതല്പരരുടെ,  വാക്കിനാല്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ്  .മാളികകളില്‍ ഒളിഞ്ഞിരുന്ന് തീവ്രവാദങ്ങള്‍ക്ക് ആഹ്വാനങ്ങള്‍ നല്‍കുന്നവരുടെ അന്ത്യം വെടിയുണ്ടകള്‍ ഏറ്റായിരിക്കും എന്ന് നമ്മെ മുന്‍കാലങ്ങളില്‍ ഉണ്ടായ പ്രവണതകളില്‍ നിന്നും പഠിപ്പിക്കുന്നു .

തെറ്റുകള്‍ ചെയ്‌താല്‍ ശിക്ഷ അനുഭവിക്കണം എന്നതിനോട് നാം എല്ലാവരും യോജിക്കുന്നു, . പക്ഷെ യാതൊരുവിധ തെറ്റുകളും ചെയ്യാത്ത നൂറ്റി മുപ്പതില്‍ പരം കുഞ്ഞുങ്ങളെ കൊലപെടുത്തിയ ഭീകരവാദികളുടെ ന്യായീകരണങ്ങള്‍ എന്ത് തന്നെയായാലും ഒരു മനുഷ്യ സ്നേഹിക്കും ഈ മഹാപാപികള്‍ക്ക് മാപ്പു നല്‍കുവാനാവില്ല  .ഈ മനുഷ്യത്വ രഹിതമായ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ  പ്രത്യയശാസ്ത്രങ്ങൾ ഈ ഭൂലോകത്ത് നിന്നും എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യേണ്ടിയിരിക്കുന്നു .മനുഷ്യന്‍ എന്താണെന്നും മനുഷ്യന്‍റെ ആയുസ്സ് എത്രയാണെന്നും. മനുഷ്യന്‍ മണ്ണില്‍ ലയിച്ചുപോകെണ്ടാവരാണെന്നുമുള്ള  തിരിച്ചറിവാണ് മനുഷ്യനില്‍ ആദ്യം ഉണ്ടാവേണ്ടത് അങ്ങിനെയുള്ള തിരിച്ചറിവുകള്‍ ഉണ്ടായാല്‍ പിന്നെ ആരും ഭീകരവാദികളാവുകയില്ല  .

കൊന്നു കൊലവിളി നടത്തുന്ന മഹാപാപികള്‍ ഓര്‍ക്കണം നൊന്തു പ്രസവിച്ച മാതാവിന്‍റെ മനസ്സ് .ഒരു നിമിഷ നേരംകൊണ്ട് ഇല്ലാതെയാക്കുന്നത് അനേകം പേരുടെ പ്രതീക്ഷകളാണ് .മക്കളെ മാതാപിതാക്കള്‍ എത്ര കരുതലോടെയാണ് വളര്‍ത്തുന്നത് .ഇപ്പോള്‍ പൊലിഞ്ഞുപോയ കുരുന്നുകള്‍ പഠിച്ച് ഉന്നതിയില്‍ എത്തേണ്ടാവരായിരുന്നില്ലേ .വിദ്യാലയത്തിലേക്ക്‌ പോയ മക്കളെ കാത്തിരുന്ന രക്ഷിതാക്കള്‍ക്ക് കാണേണ്ടി വന്നത് അവരുടെ പൊന്നോമനകളുടെ മൃതശരീരങ്ങളല്ലെ .മക്കളെ നഷ്ടമായ മാതാപിതാക്കളുടെ ഇനിയുള്ള ജീവിതത്തെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തിരുന്നുവെങ്കില്‍ ഇങ്ങിനെയൊരു നീച പ്രവര്‍ത്തി ചെയ്യുവാന്‍ മനസാക്ഷിയില്ലാത്ത നീചന്മാര്‍ക്ക് പോലും ആവുമായിരുന്നില്ല  .

 ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ കൊലപാതകങ്ങള്‍ ചെയ്തു കൂട്ടിയിട്ട് ഇക്കൂട്ടര്‍ എന്ത് നേടുന്നു .വാളെടുത്തവന്‍ വാളാലെ എന്ന് പറയുന്നത് പോലെ ഇക്കൂട്ടരെ കാത്തിരിക്കുന്നത് നിയമപാലകരുടെ വെടിയുണ്ടകളോ തൂക്കു കയറോ ആണെന്നുള്ളതാണ് ഇതുവരെ നമുക്ക് കാണുവാന്‍ കഴിഞ്ഞിട്ടുള്ളത് .ഈ നരഹത്യ ചെയ്തവര്‍ വെടിയുണ്ടകള്‍ ഏറ്റു മരണപ്പെട്ടു എന്നതാണ് വസ്തുത . കഴിഞ്ഞ കുറേ കാലങ്ങളായി ഇറാഖില്‍ നിന്നും ,സിറിയയില്‍ നിന്നുമുള്ള ചില വീഡിയോകള്‍ കാണുവാനിടയായി മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു പല വീഡിയോകളിലും ചില വീഡിയോകള്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും മുഴുവനായി കാണുവാന്‍ കഴിയുകയില്ല .അനേകം യുവാക്കളെ കൈകള്‍ പുറകിലേക്ക് വരിഞ്ഞുകെട്ടി .കണ്ണുകള്‍ മൂടിക്കെട്ടി വിജനമായ സ്ഥലത്ത് കൊണ്ടുപോയി മണ്ണില്‍ നിരത്തി ക്കിടത്തി, ശിരസ്സിലേക്ക് തുരുതുരെ വെടിയുതിര്‍ത്തു നിഷ്കരുണം വധിക്കുകയും മരണപെട്ടവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയും ബൂട്ടിട്ട പാദങ്ങളാല്‍ ചവിട്ടുകയും ചെയ്യുന്നു .മരണം മുന്നില്‍ കണ്ടുക്കൊണ്ട് നിരായുധരായ ആ യുവാക്കളുടെ മുഖഭാവങ്ങള്‍ ഇടയ്ക്കിടയ്ക്ക് മനസ്സിനെ നൊമ്പരപെടുത്തി ക്കൊണ്ടേയിരിക്കുന്നു .ആ വീഡിയോകള്‍ കാണേണ്ടിയിരുന്നില്ല കാണുവാന്‍ ഇടയായ ആ നിമിഷങ്ങളെ ഞാന്‍ വെറുക്കുന്നു .കാരണം ഇങ്ങനെയുള്ള രംഗങ്ങള്‍ കാണുവാനുള്ള ത്രാണി എനിക്കില്ല എന്നതാണ് വാസ്തവം .സിറിയയിലെ ആഭ്യന്തര കലാപം നടക്കുമ്പോള്‍ കണ്ട വേറൊരു ദൃശ്യങ്ങള്‍ ഇതിനെക്കാളും ക്രൂരമായതായിരുന്നു . ചരക്കുകള്‍ കൊണ്ട് പോകുന്ന ഒരു വാഹനത്തില്‍ നൂറുകണക്കിന് യുവാക്കളുടെ മൃതദേഹങ്ങള്‍ വാഹനം  ഒരു ബ്രിഡ്ജിനു മുകളില്‍ നിറുത്തി ഒഴുക്കുള്ള പുഴയിലേക്ക് മൃതദേഹങ്ങള്‍ വലിച്ചെറിയുന്നു.ഇത്ര നീചമായ പ്രവര്‍ത്തികള്‍ മനുഷ്യര്‍ക്ക്‌ എങ്ങിനെ ചെയ്യുവാന്‍ കഴിയിന്നു  .മനുഷ്യത്വരഹിതമായ ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ക്ക് പ്രചോദനമാകുന്ന  പ്രത്യയശാസ്ത്രങ്ങൾ, ഈ ഭൂലോകത്ത് നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടേണ്ടതാണ് എന്നാല്‍ മാത്രമേ ലോകജനതയ്ക്ക് മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ ആവുകയുള്ളൂ  . ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാവട്ടെ.ഭീകരവാദം ഇല്ലതെയാവട്ടെ .
                                                                              ശുഭം 
rasheedthozhiyoor@gmail.com

12 comments:

  1. ചില വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ ആകുലതപ്പെടുത്തും .ദിവസങ്ങളോളം ആ വാര്‍ത്ത മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല .മനുഷ്യന് യാതൊരുവിധ വിലയും കല്‍പ്പിക്കാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് .ഈ ലേഖനം ഭീകരവാദത്തെ അനുകൂലിക്കുന്നവരില്‍ ഒരാളുടെ മനസ്സിനെ സ്പര്‍ശിച്ചാല്‍ ഞാന്‍ എഴുതിയത് അര്‍ത്ഥവത്താകും

    ReplyDelete
  2. ഭീകരവാദത്തെ അനുകൂലിക്കുന്നവര്‍ വിവേകോപദേശം കൈക്കൊള്ളുന്നില്ല. അവര്‍ അത് തിരസ്കരിക്കുകയേയുള്ളു. അവര്‍ക്ക് പറയാന്‍ ന്യായീകരണങ്ങളും ഉണ്ടാവും

    ReplyDelete
    Replies
    1. അജിത്‌ ഭായി നന്ദി വായനയ്ക്കും അഭിപ്രായത്തിനും ,ചാവേറുകള്‍ ഉണ്ടാകുന്നത് എന്തുക്കൊണ്ടാണ് .തെറ്റിദ്ധരിക്കപ്പെട്ടവരാണ് ചാവേറുകള്‍ .

      Delete
  3. ഭീകരവാദത്തിന് സമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമേ ഒള്ളൂ

    ReplyDelete
  4. നന്ദി വായനയ്ക്കും അഭിപ്രായത്തിനും ,വാളെടുത്തവന്‍ വാളാലെ അന്ത്യം .എവിടെപോയി ഒളിച്ചാലും ചെയ്തുകൂട്ടുന്ന പാപങ്ങള്‍ക്കുള്ള ശിക്ഷ ഇക്കൂട്ടര്‍ ഭൂമിയില്‍ തന്നെ അനുഭവിക്കും

    ReplyDelete
  5. അറിവും വിവരവും അത്യുന്നത വിദ്യാഭ്യാസവും നേടിയവരാണ് ഭീകരവാദികളില്‍ അധികവും...
    മതതത്ത്വങ്ങളയും,ആദര്‍ശങ്ങളെയും,ആശയങ്ങളെയും വളച്ചൊടിക്കാന്‍ അവര്‍ക്കു സാധിക്കുന്നു.
    ഈ ചെയ്യുന്ന മഹാപാപങ്ങളുടെ ഫലം നിഷ്ടൂരമായ പ്രവര്‍്ത്തി ചെയ്യുന്നവര്‍ക്ക്‌ കിട്ടാതിരിക്കില്ല.തീര്‍ച്ച.
    എഴുത്ത് നന്നായി .ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും .മതപരമായ വിദ്യാഭ്യാസം നേടിയവര്‍ക്ക് ഭീകരവാദികളാവാന്‍ ആവുകയില്ല .

      Delete
  6. ഏത് മതഗ്രന്ഥമാണ്‌ കൊല്ലല്‍ സല്‍കര്‍മ മെന്നു വിവക്ഷിച്ചി ട്ടുള്ളത്? അക്രമത്തില്‍ നിന്നും എന്ത് വിളവാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്..ഏത് സ്വര്‍ഗ്ഗത്തിനു വേണ്ട്യാണ് ഇവര്‍ ഇതൊക്കെ ചെയ്തു കൂ ട്ടുന്നത്? ഈ മരണം ഇവര്‍ക്ക് നേര്‍ക്ക്‌ നേര്‍ വന്നാല്‍...ജീവന് വേണ്ടി കെഞ്ചാതെ നെഞ്ചും വിരിച്ചു നില്‍ക്കുമോ??rr

    ReplyDelete
    Replies
    1. നന്ദി ശ്രീമതി റിഷറഷീദ് വായനയ്ക്കും അഭിപ്രായത്തിനും .ചിലരുടെ സാമ്പത്തീക നേട്ടങ്ങള്‍ക്ക് വേണ്ടി തെറ്റിദ്ധരിപ്പിക്കപെടുന്നവരാണ് ഭീകരവാദികള്‍ .

      Delete
  7. ഭീകരവാദങ്ങൾ ക്കു പ്രധാന കാരണം മതങ്ങൾ തന്നെ. തങ്ങളുടെ മതങ്ങൾക്ക് ആള് കൂട്ടാൻ വേണ്ടി ( അങ്ങിനെ കൂടുതൽ ആളുകളുടെ നേതാവ് ആകാമല്ലോ മത മേലധ്യക്ഷന്മാർക്ക്) തങ്ങളുടെ മതം പറയുന്നതാണ് ശരി,അത് മാത്രമാണ്ശരി, മറ്റുള്ള മതങ്ങളെ വെറുക്കണം എന്നൊരു പരോക്ഷ സന്ദേശം മതങ്ങൾ നൽകുന്നു. അതിൽ ഉത്തേജിതരായ ചെറുപ്പക്കാർ കളിയ്ക്കുന്നു,കളി കൈ വിട്ടു പോകുന്നു. അതാണ്‌ സംഭവിയ്ക്കുന്നത്.

    റഷീദ് പറഞ്ഞ ആ തല അറുക്കുന്ന വീഡിയോകൾ,മനസ്സ് വെറുങ്ങലിയ്ക്കുന്നു.

    ഒരേ ഒരു വഴി മാത്രം. പ്രാർത്ഥന സ്ഥലത്ത് പോവുക. ദൈവത്തെ പ്രാർത്തിയ്ക്കുക. അത്ര മാത്രം. മക്കളെയും അങ്ങിനെ പഠിപ്പിയ്ക്കുക. മതത്തിന്റെ പേരിൽ തമ്മിൽ തല്ലാത്ത കൊല്ലാത്ത ഒരു തലമുറ ഉണ്ടാകും.

    ReplyDelete
  8. സമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ
    മാത്രമുള്ള ഒരു എടവാടാണീ ഭീകരവാദം കേട്ടൊ ഭായ്

    ReplyDelete
    Replies
    1. നന്ദി ശ്രീ മുരളീ മുകുന്ദന്‍ വായനയ്ക്കും അഭിപ്രായത്തിനും .സമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ നേതാക്കള്‍ക്ക് മാത്രമാണ് ഉള്ളത് അണികളില്‍ അന്ധമായ വിശ്വാസങ്ങളെ പഠിപ്പിച്ചു വിടുന്നു സ്വയം പൊട്ടിത്തെറിക്കുവാന്‍ .പൊതുജനങ്ങളെ നിഷ്കരുണം കൊലപ്പെടുത്തിയിട്ട് ഇവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും എന്നാണ് ഇക്കൂട്ടരുടെ വിശ്വാസം

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ