5 October 2012

കവിത:രക്ഷകന്‍

കവിത: രക്ഷകന്‍
ചിത്രം കടപ്പാട്. ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്



























ജീവിത യാത്രയാം  അദ്ധ്യായത്തില്‍
സര്‍വശക്തനാല്‍ എഴുതപെട്ട
ജീവിതത്തില്‍ വന്നു ഭവിക്കേണ്ടുന്ന -
വിധിയുടെ ആ ഖണ്ഡിക 
അയാളിലുംമാഗതമായി
നിരീശ്വരവാദിയായിരുന്നയാള്‍
വിശ്വാസിയാത് പ്രിയപെട്ടവളെ -
നഷ്ടമായതോടെയാണ് 
എല്ലാം വിധിയാണ് എന്നതായിരുന്നു -
ഇപ്പോള്‍  അയാളുടെ വിശ്വാസം
വിധിയെ ചെറുത്ത് തോല്‍പ്പിക്കുവാന്‍
അയാള്‍ക്ക് എന്നും ഭയമായിരുന്നു
വിധിയെ തോല്‍പ്പിക്കുവാന്‍ -
ശ്രമിച്ചപ്പോഴൊക്കെയും
എന്നും നഷ്ടങ്ങള്‍ അയാളില്‍ -
ഭവിച്ചുകൊണ്ടേയിരുന്നു  
ഒരിക്കലവളെ സ്വന്തമാക്കുവാന്‍ ശ്രമിച്ചപ്പോള്‍ -
വിധി അയാളെ നിഷ്കരുണം തോല്‍പ്പിച്ചു
ആ ദുഃഖമാം സത്യം
അയാളിലെ വിശ്വാസത്തെ -
അധികരിപ്പിച്ചു കൊണ്ടേയിരുന്നു
അവളെ ജീവിത സഖിയാക്കുവാന്‍ -
അയാള്‍ പ്രപഞ്ച സൃഷ്ടാവിനോട്
ഇരു കൈകളും കൂപ്പി
എന്നും പ്രാര്‍ത്ഥനയാല്‍ ആശ്വാസം കണ്ടെത്തി
പ്രാണസഖി എന്നെന്നേക്കുമായി -
ഒരിക്കല്‍ അയാളുടെ  സ്വന്തമാകും
എന്നതായിരുന്നു അയാളുടെ വിശ്വാസം
അവള്‍   വിവാഹിതയായത് കൊണ്ട് -
പക്ഷെ ഈ ഖണ്ഡികയില്‍
വന്നു  ഭവിക്കുവാന്‍ പോകുന്ന യാഥാര്‍ത്ഥ്യം
ജീവിതത്തില്‍ അരുതാത്തതാണെന്നറിവ്
അയാളില്‍ ഉണ്ടായിട്ടും
വിധിയുടെ കല്‍പനയെ -
ഏറ്റുവാങ്ങുവാന്‍ അയാള്‍ അയാളെ
സജ്ജതമാക്കുവാന്‍ തുടങ്ങിയീട്ട്
കാലം ഏറെയായി
നിത്യേന പലമുഖങ്ങള്‍ -
കാണുന്ന അയാള്‍ പക്ഷെ
ജീവിതാവസാനം വരെ
പ്രാണ സഖിയാക്കുവാന്‍ കൊതിച്ചിരുന്ന
അവളുടെ നിഷ്കളങ്കമായ മുഖ ഭാവത്തിലെ -
വലിയ നയനങ്ങളില്‍  നിന്നും
കണ്ണീരോടെ രക്ഷക്കായുള്ള
നോട്ടത്തിന്‍റെ അര്‍ത്ഥം രക്ഷകനെ -
കണ്ടെത്തിയാതാണെന്നറിഞ്ഞ
നിമിഷത്തിനൊപ്പം അയാളുടെ
നയനങ്ങളുടെ നോട്ടം അവളുടെ -
കഴുത്തിലെ മംഗല്യസൂത്രത്തില്‍
ഉടക്കിയ നിമിഷത്തില്‍
പെരുവിരലില്‍ നിന്നും -
ശിരസിലേക്കൊരു മിന്നല്‍ വേഗതയില്‍
തളര്‍ച്ചയുടെ നാംമ്പ് തളിരിടുന്നത്
അയാള്‍ അറിഞ്ഞിട്ടും
ജീവിത ഖണ്ഡികയിലെ അധ്യായത്തിലെ -
എഴുതപെട്ടതാവം ഇങ്ങിനെയൊരു
നിമിത്തം എന്ന് അയാള്‍ മനസ്സില്‍
ഉരുവിട്ടുകൊണ്ടേയിരുന്നു
താലി ചാര്‍ത്തിയവന്‍റെ പീഡനങ്ങളുടെ -
കഥയെ  കുറിച്ച് കൂടുതലറിഞാപ്പോള്‍
ആരും കണ്ടാല്‍ കൊതിക്കുന്ന അവളെ
പീഡിപ്പിക്കുന്ന  കരങ്ങളിലേക്ക് വീണ്ടും
പീഡനം ഏറ്റുവാങ്ങുവാന്‍
അയക്കില്ലാ എന്ന ഉറച്ച തീരുമാനത്താല്‍ -
അവളുടെ കഴുത്തിലെ മംഗല്യസൂത്രം
പൊട്ടിച്ചെറിഞ്ഞു കൊണ്ട് അവളെ
അയാള്‍ തന്‍റെ മാറോട്‌ ചേത്ത് -
അവളുടെ കാതില്‍ മന്ത്രിച്ചു
എന്‍റെ പ്രാണസഖി നീ എനിക്കായി
ഈ ഭൂലോകത്തില്‍ പിറന്നവളാണ്
ഇനി എന്നും നീ എന്‍റെയാണ് 
എന്‍റെ സ്വന്തം പെണ്ണ്‍
   
       ശുഭം

2 comments:

  1. താലി ചാര്‍ത്തിയവന്‍റെ പീഡനങ്ങളുടെ -
    കഥയെ കുറിച്ച് കൂടുതലറിഞാപ്പോള്‍
    ആരും കണ്ടാല്‍ കൊതിക്കുന്ന അവളെ
    പീഡിപ്പിക്കുന്ന കരങ്ങളിലേക്ക് വീണ്ടും
    പീഡനം ഏറ്റുവാങ്ങുവാന്‍
    അയക്കില്ലാ എന്ന ഉറച്ച തീരുമാനത്താല്‍ -
    അവളുടെ കഴുത്തിലെ മംഗല്യസൂത്രം


    നന്നായിരിക്കുന്നു വരികള്‍ ..ആശംസകള്‍ ..

    ReplyDelete
  2. നന്ദി സഹോദരി നല്ല വാക്കുകള്‍ക്ക് പ്രണയം ഈ കവിതയില്‍ പറഞ്ഞത് പോലെ സമാപ്തി ഉണ്ടാകുന്നത് വിരളമാണ് എന്ന് അറിയാം പ്രണയിനി വിവാഹിതയായിട്ടും അവളെ ജീവിത സഖിയാക്കുവാന്‍ കാത്തിരിക്കുന്നവര്‍ നമ്മുടെ ഈ സമൂഹത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു.......

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ