മസ്കത്തിൽ കാണാതായ കൊല്ലം സ്വദേശി അനസ് നാസറിന്റെ മൃതദേഹം 62 ദിവസത്തെ തിരച്ചിലിനൊടുവിൽ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
മസ്കത്ത്: ഒമാനിലെ മസ്കത്തിൽ രണ്ട് മാസം മുമ്പ് കാണാതായ മലയാളി യുവാവ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ – ഖാദറ ബീവി (സൈനം ബീവി) ദമ്പതികളുടെ മകൻ **30 വയസുകാരൻ അനസ് നാസർ ** ആണ് മരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 23 മുതൽ അനസിനെ കാണാതായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒമാൻ പോലീസും ചേർന്ന് നടത്തിയ 62 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ദുരന്തവാർത്ത എത്തിയത്. അസൈബയിലെ മിലിട്ടറി ആശുപത്രി മോർച്ചറിയിൽ തിരിച്ചറിയപ്പെടാതെ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ അനസിന്റേതാണെന്ന് ഒമാൻ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.ജ്യേഷ്ഠ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അനസിനി കാണാതാകുന്നത്. വാദി കബീറിലെ ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനസ് അവധിയെടുത്ത് മബേല സനായയിൽ ജോലി ചെയ്യുന്ന സഹോദരൻ ഐമൻഷായുടെ അടുത്തെത്തിയിരുന്നു. ഏപ്രിൽ 22-ന് സഹോദരൻ അദ്ദേഹത്തെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചുവെന്നാണ് വിവരം.
എന്നാൽ പിറ്റേദിവസം നാട്ടിലെത്തേണ്ടിയിരുന്ന അനസ് വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. അതേ ദിവസം തന്നെ അനസിന്റെ സ്പോൺസർ ഒമാൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം ജനിതക പരിശോധനയിലൂടെ അനസിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് മാസത്തിലേറെയായി മകന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരുന്ന കുടുംബത്തിന് ഈ വാർത്ത വലിയ ദുഃഖമായി മാറിയിരിക്കുകയാണ്.
🕯️ അനസിന് ആദരാഞ്ജലികൾ
📍 മസ്കത്ത്, ഒമാൻ
📝 റിപ്പോർട്ട്: റഷീദ് തൊഴിയൂർ
Fusion Flicks Media
#AnasNasar #MuscatNews #OmanNews #MalayaliInOman #KeralaNews #KollamNews #Anchal #MissingPerson #GulfNews #MalayalamNews #BreakingNews #LatestNews #OmanPolice #DNAIdentification #FusionFlicksMedia

0 Comments
പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള് ഉണ്ടാവട്ടെ