ചിന്താക്രാന്തൻ

9 March 2014

ചെറുകഥ .കാലയോഗം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

  പേമാരി പൂര്‍വാധികം ശക്തിയോടെ   രണ്ടു ദിവസമായി ശമനമില്ലാതെ   തുടര്‍ന്നുകൊണ്ടേയിരിന്നു.പുഴ കവിഞ്ഞൊഴുകുന്നതിനാല്‍ പ്രളയ ഭീതി ഗ്രാമവാസികളെ ഒന്നടങ്കം  ഭയാകുലരാക്കി.പുഴക്കരയിലെ വീടുകളില്‍ ജലം കയറുമെന്ന ഭീതിയില്‍ പലരും ദൂര ദേശങ്ങളിലെ  ബന്ധുക്കളുടെ വീടുകളിലേക്ക് പലായനം ചെയ്തുകൊണ്ടിരിന്നു.ദൂര ദേശങ്ങളില്‍ ബന്ധുക്കള്‍ ഇല്ലാത്തവര്‍ എങ്ങും പോകുവാന്‍ ഇടമില്ലാത്തത്കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ അവരവരുടെ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടി.    പുഴക്കരയിലെ പുറമ്പോക്ക് ഭൂമിയിലാണ്  കുമാരന്‍റെ വീട്.കുമാരനും അവിവാഹിതരായ   മകളും മകനുമാണ് വീട്ടില്‍ താമസം. കുമാരന്‍ മദ്യപാനിയായത് കൊണ്ടും, ദേഹോപദ്രവം സഹിക്കാതെയായതു  കൊണ്ടും, മക്കള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ തന്നെ കുമാരന്‍റെ സഹധര്‍മ്മിണി,ആത്മഹത്യ ചെയ്യുകയായിരുന്നു.

കുമാരന്‍ ഇപ്പോഴും കഠിനാധ്വാനിയാണ്. പക്ഷെ തോട്ടം തൊഴില്‍ ചെയ്തു കിട്ടുന്ന വേതനം ഏറെയും മദ്യപിച്ചു തീര്‍ക്കുകയാണ് അയാളുടെ പതിവ്.മകള്‍ സുലോചനയ്ക്ക് ഇരുപത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടും വിവാഹംകഴിച്ചു കൊടുക്കാത്തതില്‍ ഗ്രാമവാസികള്‍ കുമാരനെ കുറ്റപെടുത്താറുണ്ട്.പക്ഷെ  കുമാരന്‍ അതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല .  ഒരു പക്ഷെ  മകളെ വിവാഹം ചെയ്തുകൊടുക്കുവാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടും ആകാം  .അങ്ങിനെയൊരു നിലപാട് കുമാരന്‍ സ്വീകരിക്കുന്നത്. സുലോചന ,തയ്യല്‍കാരി എന്നാണ്ഗ്രാമത്തില്‍ അറിയപെടുന്നത് .  ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സൗജന്യമായി പഞ്ചായത്ത് വക തയ്യല്‍ യന്ത്രം  ലഭിച്ചപ്പോള്‍ അവള്‍  തയ്യല്‍ക്കാരിയായി പരിണമിക്കുകയായിരുന്നു . അന്നത്തിനായി   സാഹചര്യം സുലോചനയെ തയ്യല്‍ക്കാരിയാക്കി എന്ന് പറയുന്നതാവും  ശെരി .  ഗ്രാമത്തിലുള്ള യു പി വിദ്യാലയത്തില്‍ നിന്നും ഏഴാംതരം വിജയിച്ചുവെങ്കിലും തുടര്‍ന്നു പഠിക്കുവാന്‍ സുലോചനയ്ക്കായില്ല. ബാല്യകാലത്ത്  സഹോദരങ്ങള്‍ ഇല്ലാത്ത വിഷമത്തില്‍ കഴിയുമ്പോഴാണ് തന്‍റെ ഒന്‍പതാം വയസ്സില്‍ സഹോദരന്‍ സുരേഷ് ജനിക്കുന്നത്.ഏഴാം തരം വിജയിച്ച് ഗ്രാമത്തില്‍ നിന്നും ദൂരെയുള്ള ഹൈസ്ക്കൂളില്‍ ചേര്‍ന്ന രണ്ടാം ദിവസമാണ് സുലോചനയ്ക്ക് അമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്.അപ്പോള്‍ മൂന്നു വയസ്സുള്ള തന്‍റെ സഹോദരനെ വീട്ടില്‍ തനിച്ചാക്കി വിദ്യാലയത്തിലേക്ക്‌ പോകുവാന്‍ അവള്‍ക്കു മനസ്സുവന്നില്ല.പിന്നീടുള്ള അവളുടെ ജീവിതം സഹോദരന് വേണ്ടി മാറ്റിവെച്ചു.

പഠിക്കുവാന്‍ മിടുക്കനായ  സുരേഷിപ്പോള്‍ പതിനൊന്നാം തരത്തില്‍ പഠിക്കുന്നു.തയ്യലിനോടൊപ്പം വീട്ടില്‍ താറാവ്,കോഴി,ആട് മുതലായവയെ സുലോചന  വളര്‍ത്തുന്നു.കോഴി,താറാവ്,എന്നിവയുടെ മുട്ടകളും കുഞ്ഞാടുകള്‍ വലുതാവുമ്പോള്‍ ആടുകളെ വില്‍ക്കുകയും ചെയ്യുന്ന വരുമാനമാനം കൊണ്ടാണ് സുരേഷിന്‍റെ പഠിപ്പും നിത്യവൃത്തിയും കഴിഞ്ഞുപോകുന്നത്.പുഴയുടെ അങ്ങേയറ്റം ജനവാസമില്ലാത്ത വനാന്തരങ്ങളാണ്.അവിടെ വന്യജീവികളുടെ ആവാസ കേന്ദ്രമായത് കൊണ്ട് അവിടേയ്ക്ക് ആരുംതന്നെ പോകാറില്ല.പുഴയിലൂടെ വള്ളത്തില്‍ പോകുമ്പോള്‍ ആനകള്‍ , പുലികള്‍ .കാട്ടുപോത്തുകള്‍,മറ്റു ഇതര വന്യജീവികളും ജലം കുടിക്കുന്നത് കാണാം . കുമാരന് ഒരു കൊച്ചു തോണിയുണ്ട്. തോട്ടങ്ങളില്‍ പണിയില്ലാത്ത ദിവസങ്ങളില്‍ .തോണിയില്‍ പോയി  പുഴയില്‍ വല വീശി മത്സ്യങ്ങളെ പിടിച്ച്. കവലയില്‍ കൊണ്ട് പോയി വില്‍ക്കുന്ന പതിവ് അയാള്‍ക്ക്‌ ഉണ്ടായിരുന്നു .മദ്യപാനത്തിനുള്ള രൂപ കണ്ടത്തലാണ് അയാളുടെ പ്രധാന  ലക്ഷ്യം .

അന്ന്  കുമാരന്‍ പണി അന്യേഷിച്ചു, ലഭിക്കാതെ ഉച്ചയോടെ മൂക്കറ്റം മദ്യപിച്ചാണ് വീട്ടില്‍ തിരികെയെത്തിയത് .പേമാരി അപ്പോഴും ശക്തിയോടെ പെയ്യുന്നുണ്ടായിരുന്നു.കാര്‍മേഘം സൂര്യനെ മൂടിയതിനാല്‍ പ്രപഞ്ചം ഇരുട്ട് വീണ പ്രതീതി ഉളവാക്കി.സുരേഷിന് പഠിക്കുവാന്‍ പോകുമ്പോള്‍ ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ടുപോകാനായി   പാചകം ചെയ്യുന്നതിനോട് കൂടി അവള്‍ക്കും അച്ഛനും കഴിക്കുവാനുള്ള ഭക്ഷണം കൂടി ഉണ്ടാക്കുമായിരുന്നു. .സുലോചന  തയ്യല്‍ ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു . മഴയായതുകൊണ്ട് വളര്‍ത്തുജീവികളെ കൂടുകളില്‍ നിന്നും പുറത്തു വിടാത്തത്‌ കൊണ്ട് അവറ്റകള്‍ പുറത്തിറങ്ങാനായി ശബ്ദകോലാഹലങ്ങള്‍ കൂട്ടുന്നുണ്ടായിരുന്നു. സുലോചന കുടയെടുത്ത് ജീവികള്‍ക്ക് തീറ്റ നല്‍കാനായി പുറത്തിറങ്ങിയപ്പോഴാണ്.കുമാരന്‍റെ വരവ്.അയാള്‍ മഴ നനയാതെയിരിക്കുവാന്‍ തൊപ്പികുട കുട ധരിച്ചിരുന്നു.സ്ഥിരമായി കുപ്പായം ധരിക്കാത്ത അയാളുടെ ഉടുമുണ്ട് അഴിഞ്ഞു പോയപ്പോള്‍ വാരിവലിച്ചു കുത്തിയ നിലയിലായിരുന്നു.  സുലോചനയെ ദൂരെ നിന്നും കണ്ടപ്പോള്‍ കുമാരന്‍ ഉച്ചത്തില്‍ പറഞ്ഞു .

,, എടീ സുലൂ ....നീയാ വലയും പങ്കായവും ഇങ്ങോട്ട് എടുത്തേടീ ... ഈ ഒടുക്കത്തെ മഴയായത് കൊണ്ട് എനിക്കിന്ന്  തോട്ടത്തില്‍ പണിയൊന്നും കിട്ടിയില്ലേടി ....,,

മദ്യലഹരിയില്‍ നല്ലതുപോലെ നടക്കുവാന്‍ കഴിയാത്ത കുമാരനെ  കണ്ടപ്പോള്‍ സുലോചന പറഞ്ഞു .

,, നേരം ഉച്ചയായിട്ടില്ല .അപ്പോഴേക്കും മൂക്കറ്റം കുടിച്ചുകൊണ്ടാണോ ഇന്നത്തെ  വരവ് . ഇത് എന്തൊരു ജന്മമാണെന്‍റെ  ഇശ്വരോ ....,,

,, എന്തോന്നാടി നിന്നു പുലമ്പുന്നേ ഒരുമ്പെട്ടോളെ  പറഞ്ഞതു കേട്ടില്ലേ ...എന്‍റെ വലയും പങ്കായവും ഇങ്ങോട്ടെടുക്കാന്‍  ,,

,, അച്ഛനിത് എന്തിനുള്ള പുറപ്പാടാ .ഇനിയും കള്ളു കുടിക്കുവാനുള്ള രൂപ ഉണ്ടാക്കാന്‍ വേണ്ടിയല്ലെ മത്സ്യം പിടിക്കുവാനയിട്ട് പുഴയിലോട്ടു പോകുന്നേ .കള്ളുകുടിക്കുവാനുള്ള   രൂപ ഞാന്‍ തരാം .അച്ഛന്‍ തലയ്ക്കു വെളിവില്ലാതെ പുഴയിലോട്ടു പോകേണ്ടാ ട്ടോ ...,,

,, ഫാ പുല്ലേ ...എനിക്ക് വേണ്ടടി നിന്‍റെ ഔദാര്യം ഈ കുമാരന്‍ ഇന്നോളം കള്ളുകുടിക്കുവാന്‍  ആരുടേം മുന്നില്‍ കൈ നീട്ടീട്ടില്ല.ഈ ജീവനുള്ള കാലം വരെ കൈ നീട്ടേം ഇല്ല .എനിക്ക് വേണ്ടടീ... നിന്‍റെ  രൂപ . .എന്നെ ഭരിക്കാന്‍ നീ വളര്‍ന്നിട്ടില്ലടീ.അവളുടെയൊരു  രൂപ  ഫൂ ......,,

അയാള്‍ കാര്‍ക്കിച്ചു തുപ്പി . സുലോചന വലയും പങ്കായവും എടുത്തു നല്‍കാതെയായപ്പോള്‍ .അയാള്‍ അസഭ്യ വാക്കുകള്‍ ഉച്ചരിച്ചു കൊണ്ട് പുരയ്ക്ക് അകത്തു വെച്ചിരുന്ന വലയും പങ്കായവും എടുത്തുക്കൊണ്ട് തോണി ലക്ഷ്യമാക്കി നടന്നു .അപ്പോള്‍  സുലോചനയുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകികൊണ്ടിരുന്നു.അവള്‍ അച്ഛന്‍ മദ്യലഹരിയില്‍ നടക്കുവാന്‍ നന്നേ പാടുപെട്ടു പോകുന്നത് നിസഹായയായി നോക്കി നിന്നു .ഇടിമിന്നലോടെ പേമാരി അപ്പോഴും ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. കൂടുകളില്‍ തീറ്റ വെച്ചതിന് ശേഷം സുലോചന വീടിന് അകത്ത് കയറി കതകടച്ച് വീണ്ടും തയ്യല്‍ ജോലികളില്‍ മുഴുകിയിരുന്നു .

ഏറെനേരം കഴിഞ്ഞപ്പോള്‍  വരാന്തയില്‍  ആളനക്കം തോന്നിയപ്പോള്‍ ജാലക പാളികള്‍ തുറന്ന്  പുറത്തേക്ക് നോക്കിയ സുലോചന ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി.   ഭയാകുലയായ അവള്‍ പൊടുന്നനെ  അടുക്കളയിലേക്ക് ഓടി. തിടുക്കത്തില്‍ വാക്കത്തി എടുത്ത് കതകിന് അരികില്‍ വന്നു നിന്നു .ഹൃദയ മിടിപ്പിന്‍റെ  വേഗത ശക്തി പ്രാപിച്ചുകൊണ്ടിരുന്നു .ശരീരമാസകലം  വിറയ്ക്കുവാന്‍ തുടങ്ങി.ജാലക വാതില്‍ തുറക്കുന്നത് വരെ  തണുപ്പിനാല്‍ ശരീരം വിറങ്ങലിച്ചിരുന്ന അവളുടെ ശരീരത്തില്‍നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുവാന്‍ തുടങ്ങി. ഈ ഭൂലോകത്ത് ഏറ്റവും കൂടുതല്‍ ഭയക്കുന്നയാള്‍ .തന്‍റെ ശരീരത്തിലേക്ക് എപ്പോഴും കാമാസക്തതയോടെ മാത്രം  നോക്കുന്നയാള്‍   തന്‍റെ കണ്‍ മുന്നില്‍ നില്‍ക്കുന്ന കാഴ്ച സുലോചനയെ വല്ലാതെ  ഭയപെടുത്തി.  ഒരിക്കല്‍ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് അവളെ മാനഭംഗപെടുത്തുവാന്‍ അയാള്‍ തുനിഞ്ഞതാണ് അന്ന് അകത്തിരുന്ന പങ്കായം കൊണ്ട് അയാളുടെ തലയ്ക്ക്‌ അടിച്ചാണ് അവള്‍ രക്ഷപെട്ടിരുന്നത്‌ .സുബോധമില്ലാതെ നടക്കുന്ന അച്ഛനോട് അവള്‍ക്ക്  ഏല്‍ക്കേണ്ടി വന്ന ദുരാനുഭവത്തെ കുറിച്ചു പറഞ്ഞില്ല .പറഞ്ഞാല്‍ അയാളുമായി അച്ഛന്‍  വഴക്കിനു പോകുമെന്ന ഭയമായിരുന്നു അവള്‍ക്ക് . അന്നുമുതല്‍ മാനം കാക്കുവാനായി  കയ്യെത്താ ദൂരത്ത്‌ കരുതി വെച്ചതാണ് വാക്കത്തി .

കുറേനേരം കഴിഞ്ഞപ്പോള്‍ ,, മോളേ ..... സുലൂ ... ,,എന്ന സ്ത്രീയുടെ സ്വരം കെട്ടപ്പോള്‍ സുലോചാനയ്ക്ക് ആശ്വാസമായി.  അവള്‍ വാക്കത്തി അടുക്കളയില്‍ തന്നെ കൊണ്ട് വെച്ച് കതക്‌ തുറന്നുകൊടുത്തു .  അല്‍പമകലെയുള്ള വീട്ടിലെ കാര്‍ത്ത്യായനി ചേച്ചി.   അവളുടെ പരിഭ്രമത്തോടെയുള്ള മുഖഭാവം കണ്ടപ്പോള്‍ അവര്‍ ചോദിച്ചു .

,, എന്താ മോള് വല്ലാതെയിരിക്കുന്നത് .സുഖമില്ലേ നിനക്ക് ,,

,, ഒന്നുമില്ല ചേച്ചി പനിക്കുവാനുള്ള ലക്ഷണം കാണുന്നു .,,

,, മഴക്കാലത്ത്  സൂക്ഷിക്കണം, പകര്‍ച്ചവ്യാധികള്‍ നാടൊട്ടുക്കുമുണ്ട്, മോളെ വറ്റല്‍മുളക് ഇരിപ്പുണ്ടോ ഇവിടെ .ഇന്ന് കറി വെയ്ക്കാന്‍ ഒന്നും കിട്ടിയില്ല .പിള്ളേര് സ്കൂളില്‍നിന്നും ഉച്ചയൂണിന് വരാറായി. അവറ്റകള്‍ക്ക് ഇത്തിരി ചമ്മന്തി പൊടിക്കാനാ  ,,

സുലോചന വറ്റല്‍ മുളക് നല്‍കിയപ്പോള്‍    കാര്‍ത്ത്യായനി യാത്ര പറഞ്ഞിറങ്ങി . സുലോചന കതകടച്ച് സാക്ഷയിട്ട് തയ്യല്‍ ജോലിക്കായി ഇരുന്നു .പക്ഷെ ഭയം അപ്പോഴും വിട്ടകന്നു പോകാത്തത് കൊണ്ട് തയ്ക്കുവാനായി  കാലുകള്‍ ചലിപ്പിക്കുവാന്‍  നന്നേ പാടു പെട്ടു . കിടക്കുവാന്‍ കലശലായ മോഹം തോന്നിയപ്പോള്‍ തറയില്‍ പായ വിരിച്ച് അവള്‍ കിടന്നു .പിന്നീട് എപ്പോഴോ ഉച്ചമയക്കത്തിലേക്ക് അവള്‍ വഴുതി വീണു .വിദ്യാലയത്തില്‍ നിന്നും തിരികെയെത്തിയ സുരേഷിന്‍റെ വിളി കേട്ടാണ് നിദ്രയില്‍ നിന്നും സുലോചന  ഉണര്‍ന്നത് .കതക് തുറന്നുകൊടുത്തപ്പോള്‍ സുരേഷ് ചോദിച്ചു ?.

,, എത്ര നേരമായി ഞാന്‍ വിളിക്കുന്നു .എന്ത് ഉറക്കമാ ചേച്ചി  ഇത് ,,

സുരേഷിന്‍റെ വസ്ത്രങ്ങള്‍ നനഞ്ഞതു കണ്ടപ്പോള്‍ സുലോചന പറഞ്ഞു .

,, ഈ മഴയത്ത് ഇന്ന് പഠിക്കുവാന്‍ പോകേണ്ടാ എന്ന് പറഞ്ഞതല്ലേ വേഗം കുളിച്ചിട്ടു വാ.... ഞാന്‍ ചായ ഉണ്ടാക്കി വെയ്ക്കാം ,,
  
സുരേഷ് വസ്ത്രം മാറി തോര്‍ത്തുമുണ്ട് എടുത്ത്  സോപ്പുപെട്ടിയുമായി   കുളിക്കുവാനായി പുഴക്കരയിലേക്ക് നടന്നു .ഒപ്പം സുലോചന അടുക്കളയിലേക്കും .നേരം സന്ധ്യയോടടുത്തിട്ടും മത്സ്യബന്ധനത്തിന് പോയ അച്ഛനെ കാണാതെയായപ്പോള്‍ സുരേഷിനേം കൂട്ടി അവള്‍ പുഴക്കരയിലേക്ക് നടന്നു .കുട ചൂടീട്ടും ശീത കാറ്റിനാല്‍ രണ്ടു പേരുടേയും  ശരീരമാസകലം ന്നനഞ്ഞു കൊണ്ടിരുന്നു.ആകാശം    മേഘാവൃതമായാത് കൊണ്ട് പ്രപഞ്ചമാകെ ഇരുട്ട് പരന്നിരുന്നു .പറവകള്‍ അന്നത്തെ അന്നം തേടിയുള്ള യാത്ര മതിയാക്കി അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി കൂട്ടത്തോടെ പറന്നു പോകുന്നുണ്ടായിരുന്നു .കലശലായ കുളിര് അനുഭവപെട്ടപ്പോള്‍ സുരേഷ് പറഞ്ഞു .

,,എനിക്ക്  കുളിരുന്നു ചേച്ചി ,നമുക്ക് വീട്ടിലേക്ക് പോകാം .അച്ഛന്‍ തോണി ദൂരെയെവിടെയെങ്കിലും കരയ്ക്കടുപ്പിച്ച് കള്ളു കുടിക്കാനായി  കവലയിലേക്ക് പോയിട്ടുണ്ടാവും ,,

,, അച്ഛന്‍ തോണി വേറെ എവിടേയ്ക്കും കൊണ്ടുപോയി കരയ്ക്ക്‌ അടുപ്പിക്കില്ല .ഇവിടേയ്ക്ക് തന്നെ വരികയുള്ളു .എനിക്ക് പേടിയാവുന്നു.അച്ഛന് എന്തെങ്കിലും അപകടം പിണഞ്ഞോ ആവോ ,,

,, എന്തിനാ ചേച്ചി ഇങ്ങിനെ സങ്കടപെടുന്നത് .എന്നും മദ്യപിച്ചു നടക്കുന്ന അച്ഛന്‍ നമ്മുടെ കാര്യങ്ങള്‍ നോക്കുന്നുണ്ടോ .സ്നേഹത്തോടെ എന്തെങ്കിലും ഒരു വാക്ക് ഈ കാലം വരെ നമ്മളോട് പറഞ്ഞിട്ടുണ്ടോ.എന്നേം ചെച്ചിനേം തല്ലാനല്ലേ അച്ഛന് ആകെ കൂടെ അറിയൂ .അച്ഛന്‍  എവിടെയെങ്കിലും പോയി തുലയട്ടെ.നമുക്ക് സമാധാമായി ജീവിക്കാമല്ലോ , ചേച്ചി വാ നമുക്ക് വീട്ടിലേക്ക്   പോകാം  ,,

,, ഇങ്ങനെയൊന്നും പറയരുത് .കുരുത്തക്കേടു ലഭിക്കും . എന്തുതന്നെയായാലും അച്ഛന്‍ അച്ചനാവാതെയിരിക്കില്ലല്ലോ.കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില ആര്‍ക്കുംതന്നെ അറിയില്ല .കാഴ്ച ഇല്ലാണ്ടായാലെ അത് അറിയൂ  ,,

സുരേഷ് നടന്നപ്പോള്‍ അവള്‍ മനസ്സില്ലാ മനസ്സോടെ അവനു പുറകെ നടന്നു .
വീട്ടില്‍ കയറിയ സുരേഷ് അകത്ത്  റാന്തല്‍ വിളക്കിന്‍റെ വെട്ടത്തില്‍ പഠിക്കുവാനായി ഇരുന്നു.   സുലോചന ഉമ്മറത്ത് എത്തി  അച്ഛനേയും നോക്കിയിരുന്നു .രാത്രി ഒന്‍പതു മണി കഴിഞ്ഞിട്ടും കുമാരനെ കാണാതെയായപ്പോള്‍ .സുലോചന  പരിഭ്രമിച്ചു ,അവള്‍  പരിസരവാസികളെ  വിവരമറിയിച്ചു .അപ്പോഴൊക്കെ അവളുടെ ഇമകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു .പേമാരി അപ്പോഴും തിമര്‍ത്തു പെയ്തുകൊണ്ടിരുന്നു .പരിസരവാസികളില്‍ ചിലര്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കുമാരനെ തിരയുവാനായി തോണിയുമായി പോയി .കുമാരനെ കാണാതെ  തിരച്ചിലുകള്‍ക്ക് വിരാമമിട്ട് അര്‍ദ്ധരാത്രിയോട് കൂടി എല്ലാവരും തിരികെയെത്തി .എല്ലാവരും പിരിഞ്ഞുപോയപ്പോള്‍ സുരേഷും സുലോചനയും കതകടച്ച് അകത്തിരുന്നു .പിന്നീട് എപ്പോഴോ സുരേഷ് നിദ്രയിലാണ്ടൂ .നേരം പുലരാനായപ്പോള്‍ സുലോചനയും അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു . മഴയുടെ ആരവത്തിനോടൊപ്പം ചിവിടുകളുടെ ശബ്ദവും പ്രപഞ്ചത്തില്‍ മാറ്റൊലി കൊണ്ടിരുന്നു.

പുലര്‍ച്ചെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടുകുണ്ടാണ് സുലോചനയും സുരേഷും ഉറക്കമുണര്‍ന്നത് .സുലോചന ജാലക പാളികള്‍ തുറന്ന് നോക്കിയപ്പോള്‍ .അയല്‍വാസി അശോകേട്ടനെ കണ്ടു. അവള്‍ കതക് തുറന്നു.പരിഭ്രമം നിറഞ്ഞ അയാളെ കണ്ടപ്പോള്‍ സുലോചന  ചോദിച്ചു ?.

,, എന്താ അശോകേട്ടാ ...അച്ഛനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ ,,

,, ആ മോളേ ..അച്ഛന്‍ .....അച്ഛന്‍റെ തോണി മറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട് പക്ഷെ അച്ഛനെ കുറിച്ച് ഒരു വിവരവും ഇല്ല .അച്ഛന് അപകടം പറ്റിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ് ,,

അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍  സുലോചന ,നിയന്ത്രണം വെടിഞ്ഞ്  തോണി മറിഞ്ഞു കിടക്കുന്ന ഇടത്തേക്ക് ലക്ഷ്യമാക്കി ഓടി..... ഒപ്പം സുരേഷും .കരയോട് അടുത്ത് തോണി മറിഞ്ഞ നിലയില്‍  കിടക്കുന്നു.അടുത്തായി പങ്കായവും അച്ഛന്‍റെ തൊപ്പി കുടയും .പോലീസും ഗ്രാമവാസികളും കുമാരന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചു .സുലോച ഓര്‍ത്തുപോയി . സ്നേഹം വാരിക്കോരി നല്‍കിയില്ലെങ്കിലും അച്ഛന്‍ സുലോചനയ്ക്ക് തുണയായിരുന്നു. എത്ര മദ്യപിച്ചാലും .സന്ധ്യയാകുന്നതിനു മുന്‍പ് തന്നെ കുമാരന്‍  വീട്ടില്‍ എത്തുന്ന പതിവ്  ഉണ്ടായിരുന്നു .മദ്യം അകത്തു ചെന്നാല്‍ പിന്നെ അച്ഛന്‍ നാടന്‍ പാട്ടുകള്‍ ഈണത്തില്‍ പാടിക്കൊണ്ടിരിക്കും .മദ്യപിക്കാത്ത സമയത്ത് അച്ഛന്‍ ആരോടും അധികമൊന്നും സംസാരിക്കാറില്ല .പക്ഷെ അച്ഛനെ മദ്യപിക്കാതെ കാണുവാന്‍ കഴിയുന്നത്‌ രാവിലെയാണെന്നുമാത്രം . സ്നേഹം പ്രകടിപ്പിക്കുവാന്‍ അച്ഛന് കഴിഞ്ഞിരുന്നില്ലെങ്കിലും സുലോചാനയ്ക്ക് അറിയാമായിരുന്നു .തന്നെയും സഹോദരനേയും അച്ഛന് ജീവനാണെന്ന് . ഗ്രാമവാസികളും പോലീസും ഒന്നടങ്കം തിരഞ്ഞിട്ടും. കുമാരനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല . . ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന പേമാരി ശമാനമായതോടെ  സുലോചന പ്രത്യാശയോടെ അച്ഛന്‍റെ തിരിച്ചുവരവും പ്രതീക്ഷിച്ചിരുന്നു.................
                                                           ശുഭം
rasheedthozhiyoor@gmail.com     

44 comments:

 1. നമ്മുടെ ചുറ്റുവട്ടത്തുള്ള കാഴ്ചകളിലെ ഒരു കാഴ്ചയായെ ഞാന്‍ ഈ കഥയെ കാണുന്നുള്ളു .വായനക്കാര്‍ക്കും അങ്ങിനെ തോന്നിപ്പിച്ചാല്‍ എന്‍റെ ഈ കഥ അര്‍ത്ഥവത്താകും .മദ്യപാനം മൂലം നമ്മുടെ സമൂഹം നേരിടുന്ന വിപത്തുകളില്‍ ഒരു വിപത്താണ് ഞാന്‍ ചൂണ്ടി കാട്ടുവാന്‍ ശ്രമിച്ചിരിക്കുന്നത് .സ്നേഹമില്ലായ്മ,ജീവന്‍ അപായപെടല്‍,ഉത്തരവാദിത്തം ഇല്ലായ്മ ,ഇതൊക്കെ മദ്യപാനം മൂലം ഉണ്ടാകുന്നു എന്നത് നഗ്നമായ സത്യം .നന്മയുടെ ഒരു ചെറു സന്ദേശം ഈ കഥയിലൂടെ പറയുവാന്‍ എനിക്ക് കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു .എല്ലാവരിലും നന്മയുണ്ടാവട്ടെ .

  ReplyDelete
 2. വായിച്ചു. നല്ല അവതരണം.

  ReplyDelete
  Replies
  1. നന്ദി ശ്രീ ഹരിനാഥ് വായനയ്ക്കും അഭിപ്രായത്തിനും

   Delete
 3. മദ്യവുമായി ബന്ധപ്പെട്ട് നമുക്ക് ചുറ്റും നിരവധി ദുരന്തങ്ങൾ നടക്കുന്നുണ്ട്. ഏറ്റവും ദുരിതം പേറുന്നത് സ്ത്രീകളും.
  ചെറുചലനങ്ങൾ ചേർന്നാണ് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നത്‌.കഥാകാരന്റെ ധർമം നടക്കട്ടെ.
  എല്ലാ ആശംസകളും..

  ReplyDelete
  Replies
  1. നന്ദി ശ്രീ പ്രദീപ്‌ നന്ദനം .വായനയ്ക്കും അഭിപ്രായത്തിനും .എന്‍റെ ഗ്രാമത്തില്‍ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് മദ്യപാനം മൂലം ഉണ്ടാകുന്ന ജീവ ഹാനികള്‍.എഴുതുന്നതില്‍ നന്മയുടെ അംശം ഉണ്ടെങ്കില്‍ എഴുതിയത് എന്ത് എന്ന് കൂടി വായനക്കാര്‍ ചിന്തിച്ചാല്‍ ഈ എഴുത്ത് അര്‍ത്ഥവത്താകും

   Delete
 4. വിഷയത്തില്‍ പുതുമയൊന്നും തോന്നിയില്ല എങ്കിലും മദ്യപാനമെന്ന സാമൂഹിക വിപത്തിനെതിരേ ഒരു സന്തേശം നല്‍കാന്‍ ഈ കഥയ്ക്ക് സാധിച്ചിട്ടുണ്ട് , കഥ പറച്ചിലില്‍ വലിയ വലിച്ചില്‍ ഒന്നും തോന്നിയില്ല, കൊള്ളാം ,

  ReplyDelete
  Replies
  1. നന്ദി ശ്രീ ഫൈസല്‍ ബാബു വായനയ്ക്കും അഭിപ്രായത്തിനും.മദ്യപാനമെന്ന സാമൂഹിക വിപത്തിനെതിരേ ഒരു സന്തേശം നല്‍കുക എന്നത് മാത്രമേ ഞാന്‍ ഈ കഥ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ .

   Delete
 5. Replies
  1. ചന്തുവേട്ടന് നന്ദി വായനയ്ക്കും അഭിപ്രായത്തിനും

   Delete
 6. നന്നായിട്ടുണ്ട്.മുകളിൽ ഫൈസല്‍ ബാബു പറഞ്ഞപോലെ ഇതിൽ വലിച്ചിൽ അധികം അനുഭവപ്പെടുന്നില്ല.

  പിന്നെ, പലവട്ടം വായിച്ചു സ്വയം തൃപ്തി തോന്നിയതിനു ശേഷം മാത്രം പോസ്റ്റ്‌ ചെയ്യുക.
  വായനയുടെ ഒഴുക്കിന് തടസ്സം തോന്നുന്ന വാക്കുകൾ ഒഴിവാക്കണം .ഒരേ വാക്കുകളുടെ ആവർത്തിച്ചുള്ള പ്രയോഗവും. ഒറ്റവാക്കിൽ ഒതുക്കാവുന്ന കാര്യം വിവരിച്ചുപറഞ്ഞ് ബോറടിപ്പിക്കാതെ ശ്രദ്ധിക്കുമല്ലോ. ഇനി പോസ്റ്റ്‌ ചെയ്തതിനു ശേഷവും കണ്ടെത്തുന്ന തെറ്റുകൾ തിരുത്തുവാനും പ്രത്യേകം ശ്രദ്ധ വേണം കേട്ടോ.എല്ലാ വിധ ആശംസകളും.

  ReplyDelete
  Replies
  1. നന്ദി ശ്രീമതി ലീല എം ചന്ദ്രന്‍ വായനയ്ക്കും അഭിപ്രായത്തിനും.പോരായ്മകള്‍ തന്നെയാണ് ചൂണ്ടി കാട്ടേണ്ടത്‌ .ആവർത്തിച്ചുള്ള പ്രയോഗവും. ഒറ്റവാക്കിൽ ഒതുക്കാവുന്ന കാര്യം വിവരിച്ചുപറയാതെ നോക്കാം

   Delete
 7. ഈ മനുഷ്യനെന്താ ഇങ്ങനെ
  മക്കൾ പട്ടിണി കിടന്നു മരിച്ചാലും
  വേണ്ടില്ല അവനു മദ്യം കുടിച്ചു മരിക്കണം ...
  മദ്യത്തിനെതിരെ തൂലിക ചലിക്കട്ടെ .ആശംസകൾ

  ReplyDelete
  Replies
  1. നന്ദി ശ്രീ സുലൈമാന്‍ വായനയ്ക്കും അഭിപ്രായത്തിനും.മലയാളിക്ക് സന്തോഷം ഉണ്ടായാലും വിഷമം ഉണ്ടായാലും മദ്യം കുടിക്കണം അതാണ്‌ നമ്മുടെ സാക്ഷര കേരളം സുന്ദര കേരളത്തിലെ അവസ്തകള്‍

   Delete
 8. പുതുമതോന്നിയില്ല. മദ്യപാനത്തിനോട് ആര്‍ക്കെങ്കിലും ഇത്കൊണ്ട് വിരക്തി തോന്നുന്നെങ്കില്‍ അത് കഥാകാരന്റെ വിജയം. പിന്നെ ആഖ്യാനത്തിലെ പോരായ്മ പലതും ചൂണ്ടിക്കാണിക്കണമെന്നുണ്ട്. അതില്‍ ഒന്ന് (മദ്യപിക്കാനായി കവലയിലേക്ക് പോയിട്ടുണ്ടാവും ,,) കുട്ടികള്‍ സാധാരണ മദ്യപാനം എന്ന വാക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ നന്ന് ‘കള്ളൂടിക്കാന്‍ പോയ്ക്കാണും‘ എന്ന് പറയുന്നതായിരിക്കും ആ ഗ്രാമീണപശ്ചാത്തലത്തിന് ചേര്‍ന്നതെന്ന് തോന്നി.

  ReplyDelete
  Replies
  1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .പറഞ്ഞതുപോലെ കഥയില്‍ തിരുത്തിയിട്ടുണ്ട് .ഇത് തന്നെയാണ് വേണ്ടത് കഥ നന്നായിട്ടില്ലെങ്കില്‍ കൂടി നന്നായി എന്ന് പറയുന്നതിനെക്കാളും .പോരായ്മകള്‍ ചൂണ്ടി കാട്ടുക തന്നെയാണ് വേണ്ടത്

   Delete
 9. മദ്യപാനത്തിലൂടെ ഓരോരുത്തരും എന്തെല്ലാം നഷ്ടങ്ങള്‍ സ്വയം വരുത്തി വയ്ക്കുന്നു, അതില്‍ കുറെയെങ്കിലും ലളിതമായി അവതരിപ്പിക്കാന്‍ കഥാകാരനുകഴിഞ്ഞു.പിന്നെ എഴുത്ത് വല്ലാതെ നീണ്ടു പോകുമ്പോള്‍ വായനാ സുഖം കുറയുന്നു എന്നതു ഒരു സത്യം, "ഉദാ: പുഴക്കരയിലെ പുറമ്പോക്ക് ഭൂമിയിലുള്ള ഏതാനും വീടുകളിലെ ഒരു വീടാണ് കുമാരന്‍റെ വീട്".പുഴക്കരയിലെ പുരംപോക്കിലായിരുന്നു കുമാരന്‍റെ വീട്..എന്നു പറഞ്ഞാല്‍ ഒന്നൂടെ എളുപ്പാമാവും വായിക്കാന്‍...ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി ശ്രീ അജുമോന്‍ ജോര്‍ജ് വായനയ്ക്കും അഭിപ്രായത്തിനും പറഞ്ഞതുപോലെ കഥ തിരുത്തിയിട്ടുണ്ട്

   Delete
 10. മദ്യപാനം മഹാവിപത്ത്
  കണ്ണില്‍..മനസ്സില്‍
  തീര്‍ക്കുമത് ,,തോരാമഴ!! rr

  ReplyDelete
  Replies
  1. നന്ദി ശ്രീമതി റിഷ റഷീദ് വായനയ്ക്കും അഭിപ്രായത്തിനും

   Delete
 11. മദ്യപാനം എന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ് നാട്ടിൽ ഇപ്പോൾ. ആഘോഷങ്ങൾ പൂർണ്ണമാകണമെങ്കിൽ മദ്യം കൂടിയേ തീരൂ എന്ന അവസ്ഥ. കഥയിലൂടെ മദ്യപാനം ഒരു മഹാവിപത്താണെന്ന സന്ദേശം നൽകാൻ കഴിഞ്ഞു. ആശംസകൾ...

  ReplyDelete
  Replies
  1. നന്ദി ശ്രീ വി കെ വായനയ്ക്കും അഭിപ്രായത്തിനും .അതെ ഞാന്‍ പറയുവാന്‍ ശ്രമിച്ചതും മദ്യപാനം ഒരു മഹാവിപത്താണെന്ന സന്ദേശം തന്നെയാണ് .

   Delete
 12. ഈ യാഥാര്‍ത്ഥ്യത്തെ കാണാതിരിക്കാന്‍ നമുക്ക് കഴിയുമോ? ഈ നികുതിപ്പണത്തെക്കാളേറെ ദുരിതങ്ങളാണ് വ്യക്തികള്‍ക്കും,കുടുംബങ്ങള്‍ക്കും സര്‍വ്വോപരി കേരള സമൂഹത്തിനും മദ്യപാനം ദിനം പ്രതി സമ്മാനിച്ച് കൊണ്ടിരിക്കുന്നത്.കുടുംബ കലഹങ്ങള്‍,ആത്മഹത്യകള്‍,റോഡപകടങ്ങള്‍,വിവാഹ ജീവിത തകര്‍ച്ചകള്‍ ഇവയെല്ലാം മദ്യപാനമെന്ന സാമൂഹിക വിപത്ത് മൂലം നമ്മള്‍ ദിനേന കാണുന്നു.ഈ സന്ദേശത്തിന് എല്ലാവിധ ആശംസകളും.

  ReplyDelete
  Replies
  1. നന്ദി ശ്രീ Abdurahman Cheruvil വായനയ്ക്കും അഭിപ്രായത്തിനും .ഈ ഒരു അഭിപ്രായം മതി എന്‍റെ എഴുത്ത് അര്‍ത്ഥവത്തായി എന്നതില്‍ എനിക്ക് ആത്മസംതൃപ്തി ലഭിക്കുവാന്‍ .എഴുത്തില്‍ നല്ല നന്മയുള്ള എഴുത്തുകളാണ് സമൂഹത്തിന് ആവശ്യം

   Delete
 13. പണ്ടൊക്കെ അറിയില്ലെങ്കില്‍ വെപ്രാളം എന്നായിരുന്നെങ്കില്‍ ഇന്ന് മദ്യമില്ലെങ്കില്‍ എന്നായി.
  പല കുടുംബങ്ങളിലെയും തീരാവേദനകള്‍ക്ക് മുഖ്യപ്രതി മദ്യം തന്നെ.
  ഇവിടെ ഒരു കുടുംബത്തെ മദ്യം എങ്ങിനെ വേട്ടയാടുന്നു എന്ന് ലളിതമായി പറഞ്ഞിരിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി ശ്രീ പട്ടേപ്പാടം റാംജി. വായനയ്ക്കും അഭിപ്രായത്തിനും ഞാന്‍ കണ്ട കാഴ്ചകള്‍ ഇവിടെ പകര്‍ത്തി എന്നതാണ് വസ്തവം നമ്മുടെ രാജ്യത്ത് ഈ കഥയോട് സമാനമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഉണ്ടാവുന്നു എന്നത് ഖേദകരമാണ്

   Delete
 14. മദ്യം ഒരു ജീവന്‍ കൂടി എടുത്തു ...
  നല്ല ആശംസകളോടെ
  @srus..

  ReplyDelete
  Replies
  1. നന്ദി പ്രിയ സുഹൃത്തേ വായനയ്ക്കും അഭിപ്രായത്തിനും

   Delete
 15. മദ്യം തന്നെ വില്ലന്‍! അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും സന്തോഷത്തോടെ ജീവിക്കുമായിരുന്നു ആ കുടുംബം! നന്നായി എഴുതി റഷീദ്‌ ഭായ്‌!

  ReplyDelete
 16. നന്ദി ശ്രീ സിറാജ് വായനയ്ക്കും അഭിപ്രായത്തിനും .q മലയാളത്തിലെ ഒരു അംഗമായ താങ്കളുടെ ഈ അഭിപ്രായം എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു .

  ReplyDelete
 17. പുതുമ ഇല്ലെങ്കിലും തെരഞ്ഞെടുത്ത വിഷയം നന്നായി. ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, വായനക്ക് ഒരു ഒഴുക്ക് കിട്ടാത്തത് പോലെ തോന്നിച്ചൂട്ടൊ. ഒന്ന് രണ്ട് തവണകൂടി വായിച്ച് കുറച്ചൂടെ തിരുത്തിയെങ്കില്‍ കുറെ കൂടി തിളങ്ങിയേനെ എന്ന് തോന്നി.

  ReplyDelete
  Replies
  1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും . വെറും നേരംപോക്കിന് ആവാതെ ഇന്നേയുടെ അവസ്ത പറയുവാനാണ് ഞാന്‍ ശ്രമിച്ചത്

   Delete
 18. കഥാതന്തുവിലോ അവതരണത്തിലോ യാതൊരു പുതുമയും കണ്ടെത്താൻ കഴിഞ്ഞില്ല. അനാവശ്യമായി വലിച്ചു നീട്ടി എഴുതിയ വാചകങ്ങൾ. താങ്കൾക്കുള്ളിൽ പക്വതയാർന്ന ഒരു വായനക്കാരൻ ഉണ്ടെങ്കിൽ ഇതുപോലൊരു കഥ എഴുതില്ലായിരുന്നു എന്നാണ് തോന്നുന്നത്. നല്ല കഥകൾ, വൈവിധ്യമുള്ള കഥകൾ ധാരാളം വായിക്കൂ; ഉള്ളിലെ വായനക്കാരനെ വളർത്തൂ.അവനു നല്ല നിരീക്ഷണപാടവവും ആസ്വാദന ശേഷിയും ദിശാബോധവും പകരൂ.

  ReplyDelete
  Replies
  1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു .

   Delete
  2. എഴുത്ത് കാരന് പക്വത ഇല്ലാ എന്ന് അര്‍ത്ഥഗര്‍ഭമായി പറയുന്ന വിഡിമാന്‍ എന്നതാണ് ഉദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഈ രീതിയിലാണോ ഒരു കൃതിയുടെ അഭിപ്രായം പറയുക? കഥയില്‍ പുതുമ ഉണ്ടോ ഇല്ലേ എന്നതല്ല ഒരു കൃതിയെ അല്ലെങ്കില്‍ കഥയെ വിലയിരുത്താനുള്ള അളവുകോല്‍. ഒരാള്‍ക്ക് ഇഷ്ട്ടപെട്ട കൃതി മറ്റൊരാള്‍ക്ക് ഇഷ്ട്ടപെടാതെ വരാം.. ഇഷ്ട്ടപെട്ടില്ല എങ്കില്‍ അത് തുറന്നു പറയണം. അല്ലാതെ എഴുതിയ ആള്‍ക്ക് പക്വത ഇല്ലാ എന്ന് പറയുന്നത് പറയുന്ന ആളുടെ പക്വത കുറവായിരിക്കും സൂച്ചിപ്പിക്കുന്നത്... വിഡിമാന്‍.. ഇനിയെങ്കിലും ഇതുപോലെ ഉള്ള അഭിപ്രായങ്ങള്‍ ഒഴിവാക്കണം...

   Delete
  3. വളരെയധികം നന്ദി ശ്രീ ജാഫര്‍ ബിന്‍ ഹുസൈന്‍ വായനയ്ക്കും അഭിപ്രായത്തിനും, എല്ലാം തികഞ്ഞ എഴുത്ത് മാത്രം നമുക്ക് എഴുതുവാന്‍ കഴിയുമോ .മദ്യത്തിന്‍റെ ഭൌഷത്തുകളെ കുറിച്ച് ഒരു സന്ദേശം കഥയിലൂടെ പറയണം എന്നേ ഞാന്‍ ആഗ്രഹിച്ചുള്ളൂ .പ്രോത്സാഹനമല്ലെ എഴുത്തിനുള്ള പ്രചോദനം .വിഡിമാനെ പോലെയുള്ളവര്‍ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നത് മുകളിലെ മറ്റു അഭിപ്രായങ്ങള്‍ വായിച്ചു നോക്കാതെയുള്ള വിഡിമാന്‍റെ അഭിപ്രായം വളരെ ഖേദകരമാണ്

   Delete
  4. കഥ ഇഷ്ട്ടപ്പെട്ടില്ല എങ്കിൽ അത് എവിടെയും പറയാനുള്ള സ്വാതന്ത്ര്യം വിഡ്ഢി മാനുണ്ട് എന്ന് സമ്മതിക്കുന്നു . അത് ബ്ലോഗിലോ , ഗ്രൂപ്പിലോ എവിടെയും പറയാം എന്ന് ന്യായവും അംഗീകരിക്കുന്നു. പക്ഷെ കഥാകൃത്ത്‌ അദ്ദേഹത്തിന്റെ മനസ്സില് വന്നത് വരച്ചിട്ടു , അത് ചിലപ്പോൾ നന്നകാം , അല്ലെങ്കിൽ മോശമാകം . അതിനു പക്വത ഇല്ലായ്മ എന്നാണോ പറയേണ്ടത് ? ഇനി പക്വതയാർന്ന ഒരു വായനക്കാരൻ ഉള്ളിൽ ഉണ്ട് എങ്കിൽ ആരും നല്ല ഒരു രചന ഉണ്ടാവുമോ ? എഴുത്ത് ഒരു സിദ്ധിയാണ് . അതിൽ കൂടുതലും കുറവും ഉണ്ടായേക്കാം .

   അദ്ദേഹത്തിന്റെ ഉള്ളിൽ വളർന്നു വന്ന ഒരു കഥ തന്തു വികസിപ്പിക്കാനുള്ള ഒരു എളിയ ശ്രമം ആണ് നടത്തിയത് എന്ന് കഥ വായിച്ചിട്ട് എനിക്ക് തോന്നുന്നു . വിമർശനം ആകാം . പക്ഷെ അത് കഥാകാരന്റെ മുന്നോട്ടുള്ള വളർച്ചക്ക് ഉതകുന്ന രീതിയിൽ ആവണം എന്ന് അഭിപ്രായം ഉണ്ട് .

   Delete
  5. നന്ദി പ്രിയ സുഹൃത്തേ വായനയ്ക്കും മനസ്സിന് സന്തോഷം നല്‍കുന്ന അഭിപ്രായം എഴുതുകയും ചെയ്തതത്തിന് .ഒരു രചനവായിക്കുമ്പോള്‍ വായനക്കാര്‍ക്ക് എല്ലാവര്‍ക്കും ഒരു പോലെ ആ രചന ഇഷ്ടമാകണം എന്നില്ല .കഥയെ കുറിച്ചുള്ള അഭിപ്രായം സത്യസന്ധമായി ആര്‍ക്കും എഴുതാം .അത് ആ എഴുത്തുകാരനെ കളിയാക്കി ആക്ഷേപിച്ചുകൊണ്ട് ആവരുത് .അഭിപ്രായം എഴുതുമ്പോള്‍ എഴുത്തിനെ എങ്ങിനെ മികവുറ്റതാക്കാന്‍ കഴിയും എന്നും എഴുത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്യേണ്ടത് .വിമര്‍ശനങ്ങള്‍ വീണ്ടും എഴുതുമ്പോള്‍ ആ എഴുത്ത് മികവുറ്റതാക്കാന്‍ വേണ്ടി മാത്ര മാകണം എന്നാണ് എന്‍റെ കാഴ്ചപ്പാട്

   Delete

   Delete
 19. പുതുമ തോന്നിയില്ല എന്നതും വലിച്ചു നീട്ടലും ഫീല്‍ ചെയ്തു എന്നാലും നല്ല ശ്രമം..,

  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ശ്രീ സുനൈസ് വായനയ്ക്കും അഭിപ്രായത്തിനും. മദ്യത്തിന്‍റെ ഭൌഷത്തുകളെ കുറിച്ച് ഒരു സന്ദേശം കഥയിലൂടെ പറയുവാനുള്ള എന്‍റെ ശ്രമം അങ്ങിനെ കണ്ടാല്‍ മതി ഈ കഥയെ .കഴിയുമെങ്കില്‍ എന്‍റെ മറ്റു രചനകള്‍ കൂടി വായിക്കുക

   Delete
 20. അവതരണം നന്നായിരിക്കുന്നു
  ആസംസകൾ

  ReplyDelete
  Replies
  1. നന്ദി ശ്രീ ഷാജു അത്താണിക്കല്‍. വായനയ്ക്കും അഭിപ്രായത്തിനും

   Delete
 21. അവതരണം നന്നായിട്ടുണ്ട്.
  ഇത്തരത്തിലുള്ള സംഭവങ്ങളും,കഥാപാത്രങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാ ദിക്കിലും കാണാവുന്നതാണ്‌.അതുകൊണ്ട് പുതുമ തോന്നുന്നില്ല എന്നുമാത്രം.....
  പദരചന ശ്രദ്ധിച്ചാല്‍ ആവര്‍ത്തനവിരസത ഒഴിവാക്കാനാവും.വാക്യഘടന ക്രമീകരിക്കുക രചനകള്‍ക്ക് തിളക്കമുണ്ടാകും.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ശ്രീ C V T വായനയ്ക്കും അഭിപ്രായത്തിനും .ഒരു കഥാ ബീജം മനസ്സില്‍ പിറവിയെടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ അത് എഴുതാതെയിരിക്കാന്‍ കഴിയാതെ പോകുന്നു .

   Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ